Breaking News

ജലദിനത്തിന്റെ ഭാഗമായി ജില്ലയിൽ 33 കുളങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും

രാജപുരം : ജലദിനത്തിന്റെ ഭാഗമായി ജില്ലയിൽ 33 കുളങ്ങൾ ബുധനാഴ്ച നാടിന് സമർപ്പിക്കും. ജലക്ഷാമം പരിഹരിക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളങ്ങളാണ് ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിനകർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാത്ത് 2000 കുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ പദ്ധതി പൂർത്തിയാക്കിയത്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ പഞ്ചായത്തുകളിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനകം ഒന്നിൽ കൂടുതൽ കുളങ്ങൾ നിർമ്മിച്ചുകഴിഞ്ഞു. ആകെ 42 കുളങ്ങളാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ കുളത്തിനും ഒന്നരലക്ഷം രൂപയാണ് ചെലവ്.
ജില്ലയിലെ കള്ളാർ, കോടോം – ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ – കരിന്തളം, ഈസ്റ്റ് എളേരി, ബഡടുക്ക, ജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ പേരിയ, ഉദുമ, കയ്യൂർ– ചിമേനി, വോർക്കാടി, പുത്തിഗെ, പൈവളിഗെ, മഞ്ചേശ്വരം, മംഗൽപാടി, എൻമകജെ, മൊഗ്രാൽപുത്തൂർ, കുമ്പള, ബെള്ളൂർ, ദേലംപാടി, കാറഡുക്ക, കുംബഡാജെ, കുറ്റിക്കോൽ, ചെമ്പള, ചെമ്മനാട്, ബദിയഡുക്ക, മുളിയാർ എന്നി പഞ്ചായത്തുകളിലാണ് ഇതിനകം കുളങ്ങൾ പൂർത്തിയാക്കിയത്. പുതിയ കുളങ്ങൾ നിർമ്മിക്കുന്നതോടെപ്പം പഴയ കുളങ്ങൾ ശൂചികരിച്ചു ജലലഭ്യത ഉറപ്പുവരുത്തുന്ന എന്ന പദ്ധതിയും ഇതോടെപ്പം നടപ്പാക്കുന്നുണ്ട്.


No comments