Breaking News

പാർപ്പിടത്തിനും കൃഷിക്കും മുൻഗണന നൽകി കിനാനൂർ- കരിന്തളം പഞ്ചായത്ത് ബജറ്റ്


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിൽ പാർപ്പിടം കൃഷി. ശുചിത്വം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ടു ള്ള ബജറ്റ് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അവതരിപ്പിച്ചു.

പ്രാരംഭ ബാക്കിയായി 1.4 1.73.171 രൂപയും 2939 22372 രൂപ വരവും 27. 56.37.800 രൂപ മിച്ചവും ബജറ്റ് വിലയിരുത്തുന്നു. കാർഷിക മേഖലയ്ക്ക് 83.45000 രൂപയും വകയിരുത്തി. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വിവാഹധനസഹായം' ലാപ് ടോപ്പ് വായനശാലകൾക്ക് പുസ്തകങ്ങളും ഫർണ്ണിച്ചറുകളും നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കുട്ടി വെള്ളം. ശുചിത്വ മേഖലകളിലെ സമഗ്ര വികസനം ജലസംരക്ഷണ മേഖലകളിലും പുരോഗതി കൈവരിക്കുന്നതിനായി മുൻഗണന നൽകുന്നു. പാർപ്പിട പദ്ധതിക്കായി 3.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. സെക്രട്ടറി എൻ.സി. ലീന മോൾ സ്വാഗതം പറഞ്ഞു

No comments