Breaking News

കനത്ത ചൂടിൽ ആശ്വാസമേകാൻ വഴിയരികിൽ ദാഹജലമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്


പാറപ്പള്ളി: കടുത്ത വേനലിൽ വഴിയാത്രക്കാർക്ക് ആശ്വാസമായി കുടിവെള്ള പന്തലൊരുക്കി മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് കോടോം-ബേളൂർ പ്രാമ പഞ്ചായത്തിലെ 19-ാം വാർഡ്.ഗുരുപുരം കല്ലാം തോലിൽ ഒരുക്കിയ കുടിവെള്ള പന്തൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ വാർഡു ചുമതല വഹിക്കുന്ന പഞ്ചായത്ത് ജീവനക്കാരി ശ്രീമതി പ്രസീതാമധുവിന് കുടിവെള്ളം നൽകി ഉൽഘാടനം നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.മുൻ മെമ്പർ പി നാരായണൻ, ടി.കെ.കലാരഞ്ജിനി, പി.എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.മുരളി സ്വാഗതം പറഞ്ഞു

No comments