Breaking News

ചെറുപുഴയിലെ കൺസ്യൂമർ ഫെഡിന്റെ വിദേശ മദ്യവിൽപ്പനശാല അടച്ചു പൂട്ടി


ചെറുപുഴ: ചെറുപുഴയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യവിൽപ്പനശാല അടച്ചു പൂട്ടി. പയ്യന്നൂര്‍ കോത്തായി മുക്കിനടുത്തേക്ക് ഇത് മാറ്റി സ്ഥാപിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെ ഇന്നലെ രാത്രിയോടെയാണ് വിദേശ മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത്. മദ്യവിൽപ്പനശാല ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് അടച്ച് പൂട്ടിയത് എന്നാണ് ലഭിക്കുന്ന സൂചന.

ഇതോടെ ചെറുപുഴ മേഖലയിലെ മദ്യപാനികള്‍ക്ക് മദ്യം ലഭിക്കാനായി ആലക്കോട്, വെള്ളരിക്കുണ്ട്  ടൗണുകളിലെ വിദേശ  മദ്യവിൽപ്പനശാലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിദേശ മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത് ചെറുപുഴയിലെ ബാര്‍ ഹോട്ടലിലെ മദ്യ വില്‍പ്പനയ്ക്കും സഹായകരമാകും.

No comments