Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈദ്യുതീകരിച്ച തട്ടുമ്മൽ അങ്കനവാടി ഉദ്ഘാടനം ചെയ്തു


ഇരിയ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ തട്ടുമ്മൽ അംഗൺവാടി വൈദ്യുതീകരിച്ചു. കോടോം ബേളൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സനും വാർഡ് മെമ്പറുമായ ജയശ്രീ എൻ.എസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൺവീനർ റനീഷ്, അയൽസഭ കൺവീനർ ശ്രീ ഗംഗാധരൻ, ടി കൃഷ്ണൻ മൊയാലം, എ എൽ എം സി അഗങ്ങളായ ശശി, പുരുഷോത്തമൻ, രാമകൃഷ്ണൻ ,ശ്രീമതി ശശിലേഖ എന്നിവർ സംസാരിച്ചു.

No comments