Breaking News

കൊന്നക്കാട് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും വാർഷിക പൊതുയോഗവും ഇ ചന്ദ്രശേഖരൻ എം എൽ എ ഉത്ഘാടനം ചെയ്തു


കൊന്നക്കാട് : നാടിന് അക്ഷരവെളിച്ചം നൽകിയ കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷ സമാപനവും വാർഷിക പൊതു സമ്മേളനവും കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശശേഖരൻ ഉത്ഘാടനം  ചെയ്തു.യശ്ശശരീരനായ കരിമ്പിൽ കുഞ്ഞികോമൻ ധാനമായി നൽകിയ സ്ഥലത്താണ് ഇ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു സമ്മേളനത്തിൽ പൂർവ്വകാല അദ്യാപകരെയും, പി ടി എ അംഗങ്ങളെയും ആദരിച്ചു.ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. പ്രധാന അദ്യാപിക മെഴ്സി തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് മാത്യു ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങൾ ആയ മോൻസി ജോയ്, ബിൻസി ജെയിൻ,ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ കുമാരി എം ടി, കെ മദന ഗോപാൽ, പി ജി ദേവ്, ടി പി തമ്പാൻ, കെ ആർ മണി, കെ കെ കുഞ്ഞു മൊയ്തു, എ ടി ബേബി, വി ആർ ജയകുമാർ, ഡാർലിൻ ജോർജ്, വിനു തോട്ടോൻ, കെ വി കൃഷ്ണൻ, മഞ്ജുഷ രാജു, പ്രമോദ് എൻ, സിജു കുട്ടൻ പി എസ്, സ്കൂൾ ലീഡർ അലീന കെ.ആർ. എന്നിവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ പ്രദീപ്‌ എം നന്ദി പറഞ്ഞു.

No comments