Breaking News

കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരിച്ച് നൽകി ബിരിക്കുളത്തെ യുവാക്കൾ


ബിരിക്കുളം: പേഴ്സ് തിരിച്ചുനൽകി മാതൃക തീർത്ത് കൂട്ടുകാർ. ബിരിക്കുളം സ്വദേശികളായ അശ്വിൻ നാരായണൻ, അഭിനവ് മധു എന്നിവർക്കാണ് നീലേശ്വരം  ചിറപ്പുറം ഗ്രൌണ്ടിന് സമീപത്ത് നിന്ന് പേഴ്സ് വീണ് കിട്ടിയത്. വിലപ്പെട്ട രേഖകളും 24000 രൂപയും അടങ്ങിയ പേഴ്സ് യുവാക്കൾ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ചിറപ്പുറത്ത് തട്ടുകട നടത്തുന്ന കൂത്തുപറമ്പ് സ്വദേശിയായ അലിയാണ് പേഴ്സിനുടമ എന്ന് കണ്ടെത്തി ഇവരുടെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വെച്ച് പേഴ്സ് കൈമാറി. യുവാക്കളുടെ മാതൃകാ  പ്രവർത്തനത്തിൽ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.

No comments