Breaking News

കുടുംബശ്രീ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതി; വെസ്റ്റ്എളേരിയിൽ 'അറിവിടം' ട്രൈബൽ അയൽകൂട്ട ഗ്രന്ഥശാല തുറന്നു


ഭീമനടി: കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷന്റെയും വെസ്റ് എളേരി കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ 14ആം വാർഡ് തേജസ് ട്രൈബൽ അയൽകൂട്ടത്തിൽ "അറിവിടം" എന്ന പേരിൽ ഗ്രന്ഥശാല ആരംഭിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജർ ശ്രീ രതീഷ് അവര്കളുടെ ആശയ പ്രകാരമാണ് ഇത്തരത്തിലൊരു പ്രവർത്തനത്തിന് കുടുംബശ്രീ മുൻകൈയെടുത്തത്. അറിവിടം- ഗ്രന്ഥശാലയിലേക്കുള്ള പുസ്തക സമഹാരണത്തിന്റെ ഭാഗമായി 100 ഓളം പുസ്തകങ്ങൾ ബഹുമാനപ്പെട്ട പ്രോഗ്രാം ഓഫീസർ നൽകി. കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും സ്ഥാപനങ്ങളും 150 ഓളം  പുസ്തകങ്ങൾ നൽകുകയുണ്ടായി. ഗ്രന്ഥശാല ഉൽഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ സുറാബ് അവർകൾ നിർവഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പദ്ധതിയുടെ വിശദീകരണം നടത്തി. പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീ പി സി ഇസ്മയിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്സില് അംഗം  ശ്രീ ടി വി  കൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന 6 ബാലസഭകൾക്ക് ലൈബ്രറി ഉപകാരപ്രദമാകും

No comments