Breaking News

വേനൽ കനത്തതോടെ മലയോരത്ത് തീ പിടുത്തം വ്യാപകമാവുന്നു വെള്ളരിക്കുണ്ടിൽ പ്രകാശിൽ തീപിടുത്തം


 വെള്ളരിക്കുണ്ടിൽ റവന്യു ഭൂമിയിൽ വീണ്ടും തീപിടിത്തം. ഞായർ പകൽ വെെകിട്ട്  നാലിനാണ് വെള്ളരിക്കുണ്ട്  പൊലീസ് സ്റ്റേഷന് സമീപത്തെ 41 ഏക്കർ റവന്യൂ ഭൂമിയിൽ തീപടർന്നത്. നാട്ടുകാരും, പൊലീസും  പെരിങ്ങോത്തുനിന്നുമെത്തിയ അഗ്നിരക്ഷാസേനയും  ചേർന്ന്  മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിലൂടെയാണ് തീ  നിയന്ത്രണ വിധേയമാക്കിയത്.  ഏഴേക്കറോളം സ്ഥലത്ത് തീ പടർന്നു. 

സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജൂഡ്സ് കോളേജ്, വീനസ് ഓഡിറ്റോറിയം, പൊലീസ് സ്റ്റേഷൻ, സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം, ക്വാർട്ടേഴ്സുകൾ എന്നിവ ഇവിടെയാണ്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും കൃത്യസമയത്തെ ഇടപെടലിൽ തീപിടുത്തം നിയന്ത്രണവിധേയമാക്കി 

പെരിങ്ങോം ഫയർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി പി ഗോകുൽദാസ്,  സി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ   ടി ബി വിനോയ്, പി എ അനൂപ്, എം ഡി റെജിൻ, ഹോംഗാർഡ് കെ ദിനേശൻ എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി. അടിക്കടിയുണ്ടാവുന്ന തീപിടുത്തം മലയോരത്തെ ഭീതിയിയിലാഴ്ത്തിയിരിക്കുകയാണ് . താലൂക്കാസ്ഥാനമായുള്ള വെള്ളരിക്കുണ്ടിൽ ഒരു ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന  വർഷങ്ങളായുള്ള ആവശ്യം ബന്ധപ്പെട്ട അധികൃതർ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .


No comments