Breaking News

സൗഹൃദം പുതുക്കാൻ ദൂരങ്ങൾ താണ്ടി തായ്ലന്റ്ക്കാരൻ നൊഫാസിത്ത് മലയോരത്ത് എത്തി


വെള്ളരിക്കുണ്ട് : യാത്രകളും, എഴുത്തും ഹോബിയാക്കിയിട്ടുള്ള നൃത്താധ്യാപകൻ സന്തോഷ് നാട്യാഞ്ജലിയെ നേരിൽ കാണുവാനും, മലയോരത്തിന്റെ ഗ്രാമഭംഗി ആസ്വദിക്കുവാനും ആണ് തായ്ലൻറിലെ ബുദ്ധ സന്യാസിയും ലോക സഞ്ചാരിയുമായ നൊഫാസിറ്റ് ഇന്നലെ വെള്ളരിക്കുണ്ട് പാത്തിക്കരയിലെ സന്തോഷ് മാസ്റ്ററുടെ ഭവനത്തിൽ അതിഥിയായി എത്തിയത്. തെക്കുകിഴക്കൻ രാജ്യങ്ങളിലെ നാട്യകലാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള ചില എഴുത്തുകുത്തുകളിലൂടെയാണ് സന്തോഷ് ഇദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീട് അജന്ത - എല്ലോറ ഗുഹാ ശിൽപ്പങ്ങളെക്കുറിച്ചറിയാനുള്ള പഠനയാത്രക്കിടയിൽ ഇരുവരും നേരിൽ കാണുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു.... മിക്കവാറും എല്ലാ രാജ്യങ്ങളിലും സമാധാന സന്ദേശവാഹകനായി യാത്ര ചെയ്യാറുള്ള നൊഫാസിറ്റ് അന്നാടുകളിലെ സംസ്കാരത്തെയും, ജീവിതരീതികളെയും കുറിച്ചുള്ള വിവരങ്ങൾ ചരിത്രവിഷയങ്ങളിൽ താൽപ്പര്യമുള്ള സന്തോഷിന് കൈമാറാറുണ്ട്.

ലളിതജീവിതം നയിക്കുകയും ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഈ വിദേശിയുടെ ചിട്ടകൾ കൗതുകകരമാണ്. സൗഹൃദത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇരുവരും

No comments