Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (KSSPU) പരപ്പ ബ്ലോക്ക്‌ 31മത് വാർഷിക സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : കേരള സ്റ്റേറ്റ് സർവീസ് പെൻസണർസ് യൂണിയൻ (KSSPU) പരപ്പ ബ്ലോക്ക്‌ 31മത്  വാർഷിക സമ്മേളനം 2023 മാർച്ച്‌ 7നു വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്നു . പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. KSSPU പരപ്പ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. ജെ. ജോൺ അധ്യക്ഷത വഹിച്ചു. പി. സി. പ്രസന്ന, വി. എ. ജോസഫ്, മുരളീധരൻ നായർ, കുഞ്ഞിരാമൻ നായർ, എം. വി. സരോജിനി, പി. വി. ശ്രീധരൻ, അപ്പു മാസ്റ്റർ, എം. വി. രാഘവൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ബേബി പുതുമന സ്വാഗതവും,  പി. വി. മോഹനൻ നന്ദിയും പറഞ്ഞു. വെള്ളരിക്കുണ്ട് ടൗൺ കേന്ദ്രീകരിച്ചു ഇരുന്നൂറോളം പേർ പങ്കെടുത്ത പ്രകടനവും നടന്നു.

No comments