വെള്ളരിക്കുണ്ടിൻ്റെ ആദ്യകാല വികസന ശില്പിയായിരുന്ന മോൺ മാത്യു എം ചാലിലെ അനുസ്മരിച്ച് ടൗൺ വികസന സമിതി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗൺ വികസനസമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൻ്റെ ആദ്യകാല വികസന ശില്പിയായിരുന്ന മോൺ മാത്യു എം ചാലിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അനുസ്മരണ പ്രഭാഷണം നടത്തി. ടൗൺ വികസന സമിതി പ്രസിഡണ്ട് ബാബു കോഹിനൂർ അധ്യക്ഷത വഹിച്ചു .ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വികാരി റവ. ഡോ. ജോൺസൺ അന്ത്യാകുളം, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, എംപി ജോസഫ്, ടി പി തമ്പാൻ, വി കുഞ്ഞി കണ്ണൻ, കെ ജെ വർക്കി, അബ്ദുൽ ഖാദർ, ചന്ദ്രൻ വിളയിൽ ,ജെറ്റോ ജോസഫ്, ബിജു തുളശ്ശേരി, കെ എ സാലു, തോമസ് ചെറിയാൻ, ഡാജി ഓടയ്ക്കൽ ,സിസ്റ്റർ പി.വി. ടെസിൻ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് സ്വാഗതവും ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു.
No comments