ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് തല ഭാഷോത്സവം ഭീമനടിയിൽ നടന്നു
കുന്നുംകൈ : ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിൽ വായനചങ്ങാത്തത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് തല ഭാഷോത്സവം ഭീമനടി വിമല എൽ പി സ്‌കൂളിൽ നടന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടിവി രാജീവൻ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്വതന്ത്ര വായനയും സ്വതന്ത്ര രചനയും പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെസ്റ്റ് എളേരിപഞ്ചായത്ത് തല ഭാഷോൽസവം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.വായനാചങ്ങാത്തത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നിന്നും നടത്തിയ രചനോത്സവത്തിലൂടെതെരഞ്ഞെടുക്കപ്പെട്ട മൂന്ന് രക്ഷിതാക്കളെയും മൂന്ന് വിദ്യാർത്ഥികളെയും ഓരോ വിദ്യാലയത്തിൽ നിന്നും തിരഞ്ഞെടുത്തു.സന്തോഷ് ചിറ്റടി ക്യാമ്പ് മോഡറേറ്ററായി.സ്കൂൾ മാനേജ്മെന്റ് കോഡിനേറ്റർ സക്കറിയ, പി ടി എ പ്രസിഡണ്ട് നിക്സൺ എന്നിവർ പ്രസംഗിച്ചു.
No comments