Breaking News

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി




ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാർഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

അതിനിടെ ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 13 കക്ഷി നേതാക്കൾ പങ്കെടുത്തു. ഇതിൽ നിന്ന് പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും തെലങ്കാന ഭരിക്കുന്ന ബിആർഎസും വിട്ടുനിന്നു. ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പിന്തുണ അറിയിച്ചിട്ടുണ്ട്.

No comments