Breaking News

പരിമിതികളിൽ വീർപ്പുമുട്ടി വെള്ളരിക്കുണ്ട് ബീവറേജ് പരിസരം വിശേഷ ദിവസങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷം


 വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ് പരിസരത്തെ ബീവറേജ് ഔട്ട് ലെറ്റിന് സമീപം ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്. ഈസ്റ്റ് വിഷു തിരക്കിൽ വീർപ്പുമുട്ടുകയാണ് വെള്ളരിക്കുണ്ട് ബീവറേജ് പരിസരം. ക്യൂ നിൽക്കുന്നവർ മെയിൻ റോഡിലേക്ക് നിൽക്കേണ്ട അവസ്ഥയാണ്. ഈ ഭാഗത്ത് വളവും കൂടി ആയതിനാൽ എതിർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടത്തിൽ പെടുന്നുണ്ട്. നിരവധി വാഹനങ്ങൾ റോഡരികിലാണ് നിർത്തിയിടുന്നത്. കാൽനട യാത്രക്കാർക്ക് പോലും നേരെ നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആർഡി ഓഫീസിൽ നിന്നും പോലീസ് അധികാരികളും ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിയതിൻ്റെ ഫലമായി ബീവറേജ് ഔട്ട് ലെറ്റ് റോഡരികിൽ നിന്നും മാറ്റി പുതിയ ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിക്കാൻ ഓർഡർ വന്നിട്ട് നാളുകളായെങ്കിലും ഇതുവരെ നടപടി ആയില്ല. ബെവ്കോ അധികാരികൾ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ബിൽഡിംഗ് കെട്ടിയ കെട്ടിട ഉടമസ്ഥനും ഇപ്പോൾ പ്രതിസന്ധിയിലാണ്. പരിമിതികൾക്കുള്ളിൽ വീർപ്പ് മുട്ടുന്ന നിലവിലെ സ്ഥലത്തു നിന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണം എന്നാണ് പൊതു അഭിപ്രായം.

No comments