Breaking News

വയോധികനെ വീട്ടിൽ കയറി അക്രമിച്ചു ; രാജപുരം പോലീസ് കേസ് എടുത്തു

ഒടയംഞ്ചാൽ: വയോധികനെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി അടിച്ച് പരിക്കേൽപ്പിച്ചു. കോടോം എരമക്കുളത്തെ കല്ലളന്റെ മകൻ കെ. രാജൻ(60)നെയാണ് വീട്ടിൽ അതിക്രമിച്ചുകയറി തടഞ്ഞു നിർത്തി കൈകൊണ്ടു അടിച്ചു  പരിക്കേൽപ്പിച്ചത്. സംഭവത്തിൽ എരമക്കുളം കോളനിയിലെ ഇ.കെ.രാജനെതിരെ രാജപുരം പോലീസ് കേസെടുത്തു. രാജന്റെ മരുമകളെ പ്രതി രാജൻ തല്ലിയസംഭവത്തിൽ പോലീസിൽ പരാതി കൊടുക്കാത്തതെന്തേയെന്ന് ചോദിച്ച വൈരാഗ്യത്തിലാണ് രാജനെ വീട്ടിൽ കയറി അകമിച്ചത്.

No comments