Breaking News

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.


തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്.

ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സഹായികളായ നാലുപേരും കാലടിയില്‍ നിന്ന് പിടിയിലായത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാറശാല പൊലീ

No comments