ബിരിക്കുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങി
ബിരിക്കുളം: കാഞ്ഞങ്ങാട് നിന്നും ബിരിക്കുളം വഴി മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസും മുടങ്ങിയിട്ട് ആഴ്ചകളായി. ഇതുമൂലം ഉദ്യോഗസ്ഥരും സാധാരണ തൊഴിലാളികളും ഉൾപ്പെടെ ദുരിതമനുഭവിക്കുകയാണ്. ശരാശരി പത്തായിരത്തിലധികം ദിവസവരുമാനം ലഭിക്കുന്ന സർവീസാണിത്. ബസില്ലെന്ന കാരണം പറഞ്ഞാണ് സർവ്വീസ് നിർത്തിയിരിക്കുന്നത്. കൂടാതെ പുലർച്ചെ 5.40 ന് ബാനത്തു നിന്നു ബിരിക്കുളം വഴി നീലേശ്വരത്തേക്കുണ്ടായിരുന്ന സർവീസ് മുടങ്ങിയിട്ട് ഒരു വർഷമാകുന്നു. മംഗളൂരുവിലേക്കും, കണ്ണൂർ ഭാഗത്തേക്കും ട്രെയിനിനു പോകുന്നവരുടെ ഏക ആശ്രയമായിരുന്നു ഈ ബസ്. മുടങ്ങിയ രണ്ടു സർവീസും പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിനിറങ്ങാനാണു ഇവരുടെ തീരുമാനം.
No comments