Breaking News

കോടോംബേളൂർ ചെരളത്ത് മാലിന്യ മുക്ത ക്യാമ്പയിനും, മഴക്കാല പൂർവ്വ ശുചീകരണവും നടത്തി


തായന്നൂർ: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ചെരളം 14 വാർഡ് പരിധിയിൽ  ശുചീകരണ പ്രവർത്തനം നടത്തി. രാവിലെ തായന്നൂർ ടൗണിൽ വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ പി യുടെ അദ്യക്ഷതയിൽ ബ്ലോക്ക്‌ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എണ്ണപ്പാറ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി ജിഷ പി കെ പരിപാടിയുടെ ഉദ്ദേശം വിശദീകരിച്ചു. ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ADS,CDS മെംബേർസ്, അയൽസഭ കോ ഓർഡിനേറ്റർസ്, അംഗൻവാടി വർക്കേഴ്സ്, ആശ പ്രവർത്തകർ വ്യാപാരി വ്യവസായ പ്രവർത്തകർ, ജനപ്രതിനിധികളും, മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് ടൌൺ ശുചീകരണം നടത്തി. തുടർന്ന് വാർഡിലെ എല്ലാ വീടുകളും അയൽ സഭ കേന്ദ്രീകരിച്ചു സന്ദർശനം നടത്തി. പരിപാടിയിൽ ജെ.എച്ച്.ഐ നിമിഷ സ്വാഗതവും, ആശ പ്രവർത്തക ലളിത നന്ദിയും അറിയിച്ചു.

No comments