വെള്ളരിക്കുണ്ട് കാർഷിക വികസനബാങ്കിൽ കോഴവാങ്ങി ജീവനക്കാരെ നിയമിക്കാനുള്ള പ്രസിഡണ്ടിന്റെ നീക്കം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു
വെള്ളരിക്കുണ്ട് : കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള ഭരണസമിതി യുള്ള വെള്ളരിക്കുണ്ട് കാർഷിക വികസനബാങ്കിൽ ഒഴിവുള്ള ഡ്രൈവർ. നൈറ്റ് വാച്ചുമാൻ തസ്തികയിലേക്ക് കോഴവാങ്ങി ആളെ നിയമിക്കാനുള്ള ബാങ്ക് പ്രസിഡണ്ടിന്റെ നീക്കം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു.....
ബുധനാഴ്ച രാവിലെ ബാങ്ക് സ്ഥിതിചെയ്യുന്ന ഭീമനടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്..
2019 ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യതനേടിയവരെ നിയമിക്കുന്നതിന് പകരം ഡി. സി. സി. ജനറൽ സെക്രട്ടറികൂടി യായ ബാങ്ക് പ്രസിഡന്റ് പാർട്ടി നേതാക്കളുമായോ നേതൃത്വവുമായോ ആലോചിക്കാതെ ലക്ഷങ്ങൾ കോഴ വാങ്ങി മറ്റു പാർട്ടിയിൽ പ്പെട്ടവരെനിയമിക്കാൻ നീക്കം നടത്തിയതാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പ്രകോപിച്ചത്..
ആരു മറിയാതെ ആളെ നിയമിക്കാൻ ബുധനാഴ്ച രാവിലെ ബാങ്ക് പ്രസിഡന്റ് കൂടികാഴ്ചനടത്തുന്നുണ്ടെന്നവിവരം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ജില്ലാപ്രസിഡന്റ് ബി. പ്രദീപ്കുമാർ.തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ ബാങ്കിനു മുന്നിൽ തമ്പടിച്ചു നിൽക്കുകയും പ്രസിഡണ്ടിനെ തടയുകയും ആയിരുന്നു..
പ്രതിഷേധം കണക്കിലെടുത്ത് ബാങ്കിൽ കയറാതെ മടങ്ങിയ പ്രസിഡന്റ് കൂടികാഴ്ച്ച മാറ്റിവെച്ചതായി ഇതിനായി എത്തിയവരെ അറിയിക്കുകയായിരുന്നു...
നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ബാങ്കിനെ പുതിയ പ്രസിഡണ്ടിന്റെ പല വഴിവിട്ടതീരുമാനങ്ങളും ഇപ്പോൾ പ്രതീസന്ധിയിലേക്ക് നയിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് നേതാക്കളും മണ്ഡലം കോൺഗ്രസ്സ് നേതാക്കളും ആരോപിച്ചു..
ഡി. സി. സി. ജനറൽസെക്രട്ടറി കൂടിയായബാങ്ക് പ്രസിഡന്റ് പാർട്ടി നേതൃത്വത്തിനു വിരുദ്ധ മായി പ്രവർത്തിക്കുന്നതിൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികൾക്കും പ്രതിഷേധംഉണ്ട്.
ബാങ്കിലെ കോഴവാങ്ങി ജീവനക്കാരെ നിയമികുന്നതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ഒപ്പം മണ്ഡലം കോൺഗ്രസ്സ് നേതാക്കളും ഉണ്ടായിരുന്നു...
നിരവധി ആരോപണങ്ങൾക്ക് വിധേയനായിരുന്ന ചിറ്റാരിക്കൽ സ്വദേശിയായ ഡി. സി. സി. ജനറൽ സെക്രട്ടറി കാർഷിക വികസനബാങ്കിന്റെ പ്രസിഡന്റ്ആവുന്നതിൽ കോൺഗ്രസ്സ് നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു...
എന്നാൽ പഴയകാര്യങ്ങൾ എല്ലാം മറക്കണമെന്നും നല്ലൊരു കോൺഗ്രസ്സുകാരനായി ബാങ്കിനു വേണ്ടി പ്രവർത്തിക്കുമെന്നും കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിന് വാക്ക് കൊടുത്താണ് ഡി. സി. സി. ജനറൽ സെക്രട്ടറി വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസനബാങ്കിന്റെപ്രസിഡണ്ടായത്..
No comments