Breaking News

മുട്ടോംകടവ് പോസ്റ്റ്മാസ്റ്റർ സിജിമോൾ ജോർജിന് ഇത്തവണയും ജില്ലാതല അംഗീകാരം തുടർച്ചയായ ആറാം തവണയാണ് അംഗീകാരം നേടുന്നത്


കൊന്നക്കാട്: കാസർകോട് പോസ്റ്റൽ ഡിവിഷനിൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിൽ ഏറ്റവും കൂടുതൽ ബിസിനസ് നടത്തിയതിനുള്ള  ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കുള്ള അംഗീകാരം ഇത്തവണയും സിജിമോൾ ജോർജിന്. കഴിഞ്ഞ ആറ് വർഷമായി ജില്ലയിലെ ഏറ്റവും കൂടുതൽ ബിസിനസ് നടത്തിയതിനുള്ള ഒന്നാം സ്ഥാനം മുട്ടോംകടവ്  പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ ഇവർക്കാണ്. ജില്ലയിലെ ആദ്യത്തെ ഫൈവ്സ്റ്റാർ ഗ്രാമമായി പ്രഖ്യാപിച്ചതും ഇവരുടെ പോസ്റ്റ് ഓഫീസിനെയാണ്. നിരവധിയായ വ്യത്യസ്ത പ്രവർത്തനങ്ങളാണ് അതിർത്തി ഗ്രാമമായ മുട്ടോംകടവിൽ പോസ്റ്റൽ മേഖലയിൽ ഇവരുടെ നേതൃത്വത്തിൽ നടത്തുന്നത്. ബുധനാഴ്ച നീലേശ്വരം സബ് ഡിവിഷൻ പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

No comments