Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിലായ പോർക്കളം സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ച ബെളൂർ പോർക്കളം സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡിനു സമീപം റോഡ്‌  അരികിൽ നിന്നും കയ്യിൽ പ്ലാസ്റ്റിക് കവറിൽ ഇട്ടുകൊണ്ടുപോകുകയായിരുന്ന മദ്യവുമായി വെള്ളരിക്കുണ്ട് പോലീസ് ബെളൂർ പോർക്കളം സ്വദേശിയായ നാരായണൻ (48) എന്നയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും 4 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു.

No comments