Breaking News

ജില്ലാ ആശുപത്രിയിലേക്കുള്ള പേവിഷ ബാധയ്ക്ക് മരുന്ന്: 30 ലക്ഷം രൂപ അനുവദിക്കും




കാസർകോട്‌ : ജില്ലാ ആശുപത്രിയിൽ പേവിഷ ബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കാൻ മുപ്പതുലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്തംഗം സി ജെ സജിത്ത് അവതരിപ്പിച്ച പ്രമേയത്തിേന്മേലാണ്‌ നടപടി. പേവിഷ ബാധയ്ക്കുള്ള മരുന്ന് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും മറ്റ് സർക്കാർ ആശുപത്രികളിലും ലഭ്യമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഇതിനുള്ള തുക ജില്ലാ പഞ്ചായത്ത് അനുവദിക്കും. ഒപ്പം പൂച്ചയുടെ കടിയേറ്റാൽ എടുക്കേണ്ട കുത്തിവെപ്പിനുള്ള മരുന്നും ചൂട് കാലത്ത് കണ്ടുവരുന്ന ചെങ്കണ്ണ് , ചിക്കൻ പോക്സ് രോഗങ്ങൾക്കുള്ള മരുന്നും ജില്ലാആശുപത്രിയിലും മറ്റ് ആശുപത്രിയിലും ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ട്‌.
പെരിയയിൽ നടപ്പാക്കാൻ തീരുമാനിച്ച അഗ്രോ പാർക്ക് പദ്ധതി പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി ലഭ്യമാകാത്തതിനാൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ ഭൂമിയിൽ രണ്ടേക്കർ ഭൂമിയിലാണ് അഗ്രോ പാർക്ക് സ്ഥാപിക്കുക. പദ്ധതിയുടെ ഫീസിബിലിറ്റി പഠനം നടത്തിയതിനുശേഷം ഡിപിആർ തയ്യാറാക്കും.
സ്പിൽ ഓവർ പദ്ധതികൾ അംഗീകരിച്ച്‌ ഉടൻ പൂർത്തീകരിക്കും. മഴക്കാലത്തിനുമുന്നേ തീർക്കേണ്ട പ്രവൃത്തികൾ മെയിൽ ആരംഭിച്ച് പൂർത്തിയാക്കാൻ നിർദേശം നൽകി. പ്രവൃത്തി പൂർത്തീകരിക്കാത്ത പദ്ധതികൾ സ്പിൽ ഓവർ പദ്ധതികളായി അംഗീകരിച്ച് പ്രവർത്തനം തുടങ്ങും. നടപ്പ് വർഷം നടപ്പാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ നിർവഹണം ആരംഭിക്കാനും ജില്ലാ


No comments