Breaking News

'വന്ദേ ഭാരത് ട്രെയിൻ സേവനം കാസർഗോഡിനും കേന്ദ്രത്തിലേക്ക് കത്തുകൾ അയച്ചതിന്റെ ഫലം' ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി


കാസർഗോഡ് : വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടിയത് റെയിൽവേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും കത്തുകൾ അയച്ചതിന്റെ ഫലമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. ട്രെയിനുകൾ കാസർഗോഡ് സ്റ്റോപ്പ്‌ അനുവദിച്ച് മംഗലാപുരം വരെ നീട്ടണമെന്ന് എം പി കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്കും കത്തുകൾ അയച്ചിരുന്നു. ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് കൂടിയാണ് എം പി ഇക്കാര്യം സൂചിപ്പിച്ചത്


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ..


പ്രതിഷേധം ഫലം കണ്ടു വന്ദേ ഭാരത് ട്രെയിൻ സേവനം ഇനി കാസർകോടിനും...

ഇത്   ജനങ്ങളുടെ വിജയം

-----------------------------------------

കേരളത്തിൽ പുതുതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്കും,കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, റെയിൽവേ ബോർഡ് ചെയർമാൻ, CEO, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് കത്തുകളയച്ചത് ഫലം കണ്ടതിൽ വളരെയധികം അഭിമാനം ഉണ്ട് .. വെറും കത്തുകളയച്ചു മാറി നിൽക്കുകയാണ് എംപി എന്നു ആരോപണം ഉന്നയിച്ച ചില രാഷ്ട്രീയ മേലാളന്മാർക്കുള്ള  ചുട്ട മറുപടി കൂടിയാണ് ഇത് 


 കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം  ഉന്നയിച്ചു കൊണ്ട് പാർലമെന്റിൽ തന്നെ ചോദ്യം ഉന്നയിച്ചിട്ടുണ്ട് എങ്കിലും ആ കാര്യത്തിലും

അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുകയാണ് ...നേരെത്തെ പാർലമെന്റിൽ സംസാരിക്കവേ കേരളത്തിന്‌ 10 വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു... എന്നാൽ രാജ്യത്തോട്ടാകെ 400 ലധികം വന്ദേ  ഭാരത് ട്രെയിനുകൾ പ്രഖ്യാപനം നടത്തിയപ്പോൾ വെറും 2 എണ്ണമാണ് സംസ്ഥാനന്നതിനു ലഭിച്ചത് ഇതു സംസ്ഥാനത്തോടുള്ള കടുത്ത അവഗണന ആണ് ഇതിനെതിരെ ഇനിയും പ്രതിഷേധം തുടരേണ്ടതുണ്ട്.


തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സർവ്വീസ് നടത്താൻ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പുനഃക്രമീകരിച്ചതിൽ വൻ പ്രതിഷേധം ഉയർന്നപ്പോഴാണ് കേന്ദ്രം തീരുമാനം മാറ്റിയത് ഇതിൽ കാസർകോട്ടെ ജനങ്ങൾക്കൊപ്പം അതിയായി സന്തോഷിക്കുകയാണ് 


കണ്ണൂരിൽ യാത്ര അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മാധ്യമ  വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്  റെയിൽവേ അധികൃതരുമായി ബന്ധപ്പെടാൻ തീരുമാനിച്ചത്.. വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടുക  വഴി  ഇവിടുത്തെ ട്രെയിൻ യാത്ര പ്രശ്നം കുറച്ചൊക്കെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.


കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പിന്നോക്കാവസ്ഥ പേറിക്കഴിയുന്നതിനാൽ റെയിൽവേ വികസനത്തിൽ കാസർകോടിന് കൂടുതൽ പ്രോത്സാഹനവും പിന്തുണയും അത്യന്താപേക്ഷിതമാണ്. വന്ദേഭാരത് എക്സ്പ്രസ്സ് മംഗലാപുരം വരെ നീട്ടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ന്യായമായ ആവശ്യം അധികൃതർ ചെവിക്കൊണ്ടത് ശുഭ സൂചനയാണ് ഇനിയും പ്രതീക്ഷയുണ്ട്..കൂടുതൽ ട്രൈനുകൾക്കായി ആവശ്യം ഉന്നയിച്ചു പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുന്നതാണ്.

No comments