Breaking News

'മധുവിന് പൂർണ്ണമായും നീതി ലഭ്യമായിട്ടില്ല' ഗോത്ര അവകാശ സംരക്ഷണ സമിതി കണ്ണൂർ വിഭാഗ് സംയോജകൻ ഷിബു പാണത്തൂർ


കാസർഗോഡ്: അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലൻ്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു ആൾക്കൂട്ട വിചാരണയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടത് .കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു അത്. പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി. കേസ് അന്വേഷിച്ച അഗളി പോലീസ് മെയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 28നാണ് മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്.വിചാരണാവേളയിലെ തുടര്‍ച്ചയായ കൂറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂർവ്വതയായി. ആൾകൂട്ട വിചാരണയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ വനവാസികളോടുള്ള സർക്കാരിൻ്റെ അനാസ്ഥ തുറന്നു കാട്ടുന്നു. ക്രൂരമായ മർദ്ദനവും അട്രോസിറ്റി ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത് പക്ഷേ കൊലപാതക കുറ്റം പൂർണ്ണമായും ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രമാദമായ പല കേസുകളിലും പ്രതികളെ ഹൈക്കോടതി വെറുതെ വിടുകയോ ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടുണ്ട്. മധു കേസിൽ തുടക്കം മുതൽ നീതി നിഷേധിക്കാൻ സർക്കാർ സംവിധാനം ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കൊലപാതകം തെളിയിക്കാൻ സാധിക്കാതെ പോയത് സർക്കാരിന്റെ വീഴ്ചയായി കാണുന്നുവെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി കണ്ണൂർ വിഭാഗ് സംയോജകൻ ഷിബു പാണത്തൂർ പറഞ്ഞു...

No comments