Breaking News

ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് : ചുമട്ട് തൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ചുമട്ടുതൊഴിലാളി നിയമത്തിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കണമെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു, വെള്ളരിക്കുണ്ട് കെ വി കുഞ്ഞിക്കണ്ണൻ നഗറിൽ നടന്ന സമ്മേളനം( വ്യാപാര ഭവൻ വെള്ളരിക്കുണ്ട് ) സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനം ചെയ്തു, സംഘാടകസമിതി ചെയർമാൻ സണ്ണി മങ്കയം സ്വാഗതം പറഞ്ഞു, ടി ജെ വിൻസെന്റ് അധ്യക്ഷത വഹിച്ചു, ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ മോഹനൻ  സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി എം എൻ രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രൻ, മുൻകാല യൂണിയൻ നേതാവ് കണ്ണൻ നായർ എന്നിവർ അഭിവാദ്യം ചെയ്തു, പൊതു ചർച്ചയ്ക്കും മറുപടിക്കും ശേഷം ഭാരവാഹികളെ തിരഞ്ഞെടുത്തു , ചുമട്ടുതൊഴിലാളി  ജോലിയിൽ നിന്നും വിരമിച്ച പഴയകാല യൂണിയൻ അംഗങ്ങളെ ആദരിച്ചു, 17 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു, 

ഭാരവാഹികൾ പ്രസിഡന്റ് ടി ജെ വിൻസന്റ്, വൈസ് പ്രസിഡന്റ്മാർ ടി എ ബാലകൃഷ്ണൻ,  പി അംബുജാക്ഷൻ, ജനറൽ സെക്രട്ടറി എം എൻ രാജൻ,  ജോയിൻ സെക്രട്ടറിമാർ ബി ബാലചന്ദ്രൻ, പി എസ് ശ്രീജേഷ്, ട്രഷറർ സുകുമാരൻ

No comments