Breaking News

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന പരിപാടി; കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ മെയ് 9ന് വിവിധ പരിപാടികൾ


കരിന്തളം: കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന പരിപാടിയുടെ ഭാഗമായി കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 2023 - മെയ് 9ന് 11.30 ന് കോയിത്തട്ടയിലാണ് പരിപാടി. പഞ്ചായത്തിൽ പൂർത്തിയാക്കിയ 62 ലൈഫ് വീടുകളുടെ താക്കോൽ ദാനവും പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കായുളള തൊഴിൽ സംരംഭമമായ അപ്പാൽ പാർക്കിന്റെ ഉൽഘാടനവും കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക് - ഐ.എ.എസ് ഉൽഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ

പഞ്ചായത്ത് പദ്ധതിയിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പട്ടികജാതി സംഘങ്ങൾക്കുള്ള വാദ്യോപകരണങ്ങളും മുതിർന്ന പൗരൻമാർക്കുള്ള കട്ടിൽ വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയും നിർവ്വഹിക്കും. ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ശകുന്തള വിതരണം ചെയ്യും. പഞ്ചായത്തിലെ ജനപ്രതിനിധാ കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകൾ അർപ്പിക്കും. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രടറി എൻ.സി.ലീനാ കുമാരിയും പ്രസിഡന്റ് ടി.കെ.രവിയും അഭ്യർത്ഥിച്ചു.

No comments