Breaking News

പള്ളിക്കര റെയിൽവേ ഗേറ്റ് നാലുദിവസം അടക്കും മെയ് 10, 11, 12, 18 തീയതികളിലാണ് അടച്ചിടുന്നത്


നീലേശ്വരം-ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ റെയില്‍പ്പാളം കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി മെയ് 10, 11, 12, 18 തീയതികളില്‍ ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് അടച്ചിടും. 10-ന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും 11-ന് വൈകിട്ട് ആറുമുതല്‍ 12-ന് രാവിലെ ആറുവരെയും 18-ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് ഗേറ്റ് അടച്ചിടുക. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ ചായ്യോത്ത് അരയാക്കടവ് പാലം വഴിയും നീലേശ്വരം കോട്ടപ്പുറം വഴിയും പോകണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ടാങ്കര്‍ലോറി പോലുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.


No comments