Breaking News

ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന കടുമേനി സ്വദേശിയായ യുവാവ് മരണപ്പെട്ടു


ചിറ്റാരിക്കൽ : ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന കടുമേനി സ്വദേശിയായ യുവാവ് മരണപ്പെട്ടു . കടുമേനി പട്ടേങ്ങാനം സ്വദേശി തുണിയബ്രകുന്നേൽ ചാക്കോയുടെ മകൻ റോബിൻ റ്റി ചാക്കോ (28) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപ് ചെറുപുഴയിൽ നിന്നും ചിറ്റാരിക്കാലിലേക്ക് ബൈക്ക് ഓടിച്ചുവരുമ്പോൾ കുളിനീർ ജംഗ്ഷന് സമീപം വെച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു പരിക്ക് പറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.പ്രദേശത്തെ ഏറെ പ്രിയപെട്ടവനായിരുന്ന റോബിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

No comments