Breaking News

തൊഴിലാളികൾക്ക് ഒമ്പത് ശതമാനം ശമ്പള വർധനവ് അംഗികരിച്ചു ; ചീർക്കയം എൻ. ജെ.ടി ഗ്രാനൈറ്റിലെ തൊഴിലാളി സമരം പിൻവലിച്ചു


പുങ്ങംചാൽ: ചീർക്കയം എൻ ജെ ടി ഗ്രാനൈറ്റ്സിലെ തൊഴിലാളികൾ കൂലി വർദ്ധന ആവശ്യപെട്ട് കഴിഞ്ഞ 10 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. 

മാനേജ്മെൻ്റ് പ്രതിനിധികളുമായി തൊഴിലാളി നേതാക്കളായ സാബു അബ്രാഹം, കെ ദിനേശൻ, എം സി രാധ കൃഷ്ണൻ, ടി.കെ സുകുമാരൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ക്രഷർ തൊഴിലാളികൾക്ക് ഒമ്പത് ശതമാനം ശമ്പള വർദ്ധനവ് അംഗികരിച്ചു. സമരം ശക്തമാക്കുന്നതിൻ്റെ മുന്നോടിയായി നടത്തിയ ചർച്ചയിലാണ് തിരുമാനമായത്.

No comments