Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരപ്പയിൽ വർണ്ണകൂടാരം ബാലവേദി ശില്പശാല സംഘടിപ്പിച്ചു


പരപ്പ: അനുദിനം വിജ്ഞാന സമൂഹമായി മാറുന്ന കേരളത്തിന്റെ പ്രയാണത്തിന് ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗ്രന്ഥശാലകളുടെ ഭാവി  അവിടുത്തെ ഇളം തലമുറകളുടെ കയ്യിലാണ്. ഈ രംഗത്ത്   കുട്ടികളെ ആനയിക്കുന്നതിനും ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തുന്നതിനുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  ലൈബ്രറികളിലെ ബാലവേദി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിന്  തെരഞ്ഞെടുക്കപ്പെട്ട മെന്റർമാർക്കും  ബാലവേദി ബാലവാഹികൾക്കും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ  വർണ്ണ കൂടാരം ബാലവേദി ശില്പശാല സംഘടിപ്പിച്ചു.  പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഡോക്ടർ പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ സുനിൽ പട്ടേന, എം പി സുരേഷ് കുമാർ ബിരിക്കുളം, കെ പി നാരായണൻ ബേഡൂർ, പ്രഭാകരൻ വലിയപറമ്പ്, ബഷീർ കൊട്ടൂടൽ, പ്രമോദ് ബേവിഞ്ച,  ജയൻ കാടകം തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.പരിപാടിയിൽ ടിവി കൃഷ്ണൻ അധ്യക്ഷനായി. ബി. കെ സുരേഷ്, എ ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.



No comments