കാഞ്ഞങ്ങാട് -പത്തനംതിട്ട കെഎസ്ആർടിസിയിൽ യുവതിക്ക് നേരെ പീഡന ശ്രമം കണ്ണൂർ സ്വദേശി അസ്മാസ് വീട്ടിൽ നിസാമുദ്ദീനെ വളാഞ്ചേരിയിൽ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം : കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി വേങ്ങാട് അസ്മാസ് വീട്ടില്‍ നിസാമുദ്ദീന്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ച് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
No comments