Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂറിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ആർഷ വിദ്യാസമാജം പുസ്തകങ്ങൾ സംഭാവന ചെയ്തു


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂറിൽ പുതിയതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ആർഷ വിദ്യാസമാജം  പുസ്തകങ്ങൾ സംഭാവന ചെയ്തു. മാവുങ്കാൽ ശ്രീരാമ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആചാര്യ കെ ആർ മനോജ് ജി പുസ്തകങ്ങൾ സംഘകാര്യ കർത്താവ്  സുഗതൻ വരഞ്ഞൂറിന് നൽകി. ഭാരത പൈതൃകത്തെ കുറിച്ച് വരും തലമുറ കൃത്യമായ അറിവ് നേടി വളരാൻ ഇത്തരം വായനശാലകൾ ഉപകരിക്കട്ടെ എന്ന് അദ്ദേഹം ചടങ്ങിൽ അഭിപ്രായപ്പെട്ടു.കേരളത്തിലെ ഹൈന്ദവ സമൂഹം ഒരുപാട് വെല്ലുവിളികളെ നേരിട്ടാണ് മുന്നോട്ട് പോകുന്നതെന്നുംനമ്മൾ  രാഷ്ട്രീയത്തിന് ഉപരി ഒറ്റക്കെട്ടായി   ഉണർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.  ആർഷ വിദ്യാസമാജം ജില്ലാ പ്രസിഡൻറ് അഡ്വ: മധുസൂധനൻ, സെക്രട്ടറി സതീഷ് ബാബു , ഹരി നമ്പ്യാർ , ശ്രുതി,  ജയചന്ദ്രൻ,വികാസ്  തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

No comments