ബദിയടുക്കയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് : ബദിയടുക്കയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കന്യപ്പാടി സ്വദേശികളായ രാമകൃഷ്ണ-സുജാത ദമ്പതികളുടെ മകൾ രസ്മിത (15) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ കാണാതായ രസ്മിത ബന്ധുവീട്ടിൽ പോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത് വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ രസ്മിതയുടെ മൃതദേഹം കണ്ടെത്തിയത്.സ്‌കൂൾ അവധി ദിവസങ്ങളിൽ രസ്മിത ബന്ധുവീടുകളിൽ പോകാറുള്ളതായി വീട്ടുകാർ പറയുന്നു. ബദിയടുക്ക നവജീവന ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് രസ്മിത. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments