Breaking News

ബി-ആർക്കിൽ ഒന്നാം റാങ്ക് നേടിയ കോടോംബേളൂർ ഗുരുപുരത്തെ നവ്യയെ ജന്മനാട് അനുമോദിച്ചു


ഇരിയ : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബി-ആര്‍ക്കില്‍ ഒന്നാം റാങ്ക് നേടിയ അമ്പലത്തറ ഗുരുപുരത്തെ ആര്‍ക്കിട്ടെക്റ്റ് എം.എസ് നവ്യയെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് സമിതി അനുമോദിച്ചു. വീട്ടിലെത്തി നല്‍കിയ അനുമോദനത്തില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.ദാമോദരന്‍ ഷാള്‍ അണിയിച്ചു. നിര്‍മ്മാണ തൊഴിലാളിയായ ഷാജിയുടെയും സരസ്വതിയുടെയും മകളായ നവ്യ നിലവില്‍ കാഞ്ഞങ്ങാട് അര്‍ബണ്‍ഗ്രാം ഡിസൈന്‍സ് & ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.

No comments