Breaking News

അഖില കേരള യാദവസഭ മലയാക്കോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദര സംഗമം സംഘടിപ്പിച്ചു


അമ്പലത്തറ: .അഖില കേരള യാദവ സഭ മലയാക്കോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിവിധ മേഘലകളിൽ കഴിവ് തെളിയിച്ചവരേയും ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ഗംഗാധരൻ തോട്ടിനാട് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് വൈ.പ്രസിഡണ്ട് നാരായണൻ മുണ്ടപ്ലാവ് അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി പ്രസിഡണ്ട് നന്ദകുമാർ വെള്ളരിക്കുണ്ട് യോഗം ഉത്ഘാടനം ചെയ്തു. യോഗയിൽ ഡി വൈ ടി ഡിപ്ലോമ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കെ വി കേളു തോട്ടിനാടിനെ താലൂക്ക് പ്രസിഡണ്ട് നന്ദകുമാർ അനുമോദിച്ചു. ബി.എ ഭരതനാട്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിനയെ സംസ്ഥാന സെക്രട്ടറി വിശ്വനാഥൻ മലയാക്കോൾ അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരേ കേളു കെ.വി , നാരായണൻ മുണ്ടപ്ലാവ്, കുഞ്ഞിരാമൻ ഗുരുപുരം എന്നിവർ അനുമോദിച്ചു. യോഗത്തിൽ വച്ച് എം ബിസിഎഫ് സംസ്ഥാന വൈസ്.പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നന്ദകുമാർ വെള്ളരിക്കുണ്ടിനെ രക്ഷാധികാരി കർത്തമ്പു മലയാക്കോൾ അനുമോദിച്ചു. ട്രഷറർ എ. കൃഷ്ണൻ ഗുരുപുരം നന്ദി പറഞ്ഞു.

No comments