മഞ്ചേശ്വരത്ത് വൻ മദ്യവേട്ട ; ടെമ്പോ വാനിൽ കടത്തുകയായിരുന്ന 2484 ലിറ്റർ ഗോവ മദ്യം എക്‌സൈസ് സംഘം പിടികൂടി
മഞ്ചേശ്വരം ഹൊസങ്കടിയിലെ ചെക്‌പോസ്റ്റില്‍ വന്‍ മദ്യവേട്ട. ടെമ്പോ വാനില്‍ കടത്തുകയായിരുന്ന 2484 ലിറ്റര്‍ ഗോവ മദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ രാധാകൃഷ്ണ എസ് കമ്മത്ത് എന്നയാള്‍ അറസ്റ്റിലായി. ഞായറാഴ്ച്ച രാത്രിയിലായിരുന്നു മദ്യക്കടത്ത്. വാഹനത്തിന്റെ പിറകിലത്തെ ക്യാബിനെ രണ്ട് അറകളാക്കി തിരിച്ച് മുകളില്‍ ചിരട്ട നിറച്ച് കൊണ്ടുവരുന്നു എന്ന വ്യാജേനയാണ് താഴത്തെ അറയില്‍ ഒളിപ്പിച്ച് മദ്യം കടത്താന്‍ ശ്രമിച്ചത്. പിടിയിലായ പ്രതി കേരളത്തിലേക്ക് സ്ഥിരമായി മദ്യം കടത്തുന്ന ആളാണെന്നാണ് എക്‌സൈസില്‍ നിന്നും ലഭിക്കുന്ന സൂചന.
No comments