മൗക്കോട് സ്കൂളിൽ കഥോത്സവത്തിന് തുടക്കം കുറിച്ചു വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
പെരുമ്പട്ട : സമഗ്ര ശിക്ഷ ചിറ്റാരിക്കാൽ ബിആർസി യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കുട്ടികൾക്കായുള്ള കഥോത്സവത്തിന് മൗക്കോട് ഗവ.എൽപി സ്കൂളിൽ തുടക്കമായി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇബ്രാഹിംകുട്ടി അധ്യ ക്ഷനായി. ഹെഡ്മാസ്റ്റർ അച്യുതൻ കെപി സ്വാഗതം പറഞ്ഞു. മാസ്റ്റർ നിവേദ് കഥപറയൽ ഉദ്ഘാടനം നിർവഹിച്ചു. പി വി ഉണ്ണിരാജൻ, പി പി രവീന്ദ്രൻ, പി നൗഷാദ്, കെ സംഗീത, കെ പി നാരായണൻ,ഗായത്രി കെ, കെ വി മുരളീധരൻ, സുരേഷ് മൗക്കോട്, പി പുഷ്പാകാരൻ, സജിത രാജീവൻ, സമീറ പി എം , മിനി പ്രമോദ്, വി കെ ഷൗക്കത്തലി, ജിതേഷ് കമ്പല്ലൂർ, അന്നമ്മ ജോൺ എന്നിവർ കഥകളിലൂടെ ആശംസകൾ നേർന്നു.. പടം - സമഗ്ര ശിക്ഷ ചിറ്റാരിക്കാൽ ബിആർസി യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കുട്ടികൾക്കായുള്ള കഥോത്സവം മൗക്കോട് ഗവ.എൽപി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
No comments