Breaking News

കരിന്തളം കീഴ്മാല സ്ക്കൂൾ പരിസരത്ത് റെയിൽവെ സ്ലീപ്പർ വേസ്റ്റ് പൊളിച്ചെടുക്കൽ; പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന പരാതിയുമായി പി.ടി.എ


കൊല്ലമ്പാറ: റെയിൽവെ ലൈൻ സ്ഥാപിക്കുവാൻ ഉപയോഗിക്കുന്ന സ്ലീപ്പർ വേസ്റ്റ് വ്യാപകമായി കൊല്ലമ്പാറയിൽ കീഴ്മാല എ എൽ പി സ്ക്കൂൾ പരിസരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഇത് പൊളിച്ച് അതിനകത്തെ ഇരുമ്പ് എടുക്കുന്നതിന് വേണ്ടി ടെണ്ടർ എടുത്തയാളാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ചിറ്റാരിക്കാൽ-നീലേശ്വരം  പ്രധാന റോഡരികിൽ സ്ക്കൂൾ പരിസരത്ത് തള്ളിയിരിക്കുന്നത്. സ്കൂളിൽ 80 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്, കൂടാതെ പരിസരത്ത് നിരവധി വീട്ടുകളുമുണ്ട്. ഇതിന്റെ ലോഡ് ഇറക്കുമ്പോൾ തന്നെ വലിയ ശബ്ദവും പൊടിപടലവും ഉണ്ടായിരുന്നു. ഇനി ഇത് പൊട്ടിക്കുമ്പോഴുണ്ടാക്കുന്ന പൊടിപടലങ്ങൾ അന്തരീക്ഷ മലിനീകരണത്തിനും കുട്ടികൾക്ക് ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്ക്കർക്കും കാരണമായെക്കാമെന്ന് നാട്ടുകാർ ഭയക്കുന്നു. ഒരു കാരണവശാലും ഇവിടന്ന് പൊട്ടിക്കുവാൻ അനുവദിക്കുതെന്നാണ് സ്ക്കൂൾ പി ടി എ യും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് സ്ക്കൂൾ പി ടി എ പ്രസിഡന്റ് വാസുകരിന്തളവും പ്രധാന അധ്യാപിക എൻ എം പുഷ്പലതയും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും നീലേശ്വരം സി ഐ ക്കും പരാതി നൽകി.

No comments