ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റിക്ഷ കാറിലിടിച്ച് സിഐടിയു നേതാവ് മരണപ്പെട്ടു
നീലേശ്വരം: ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ട് റിക്ഷ കാറിലിടിച്ച് സിഐടിയു നേതാവ് മരിച്ചു.
യാത്രക്കാരായിരുന്ന ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. നീലേശ്വരം മാര്‍ക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവറും കൊട്രച്ചാല്‍ സ്വദേശിയുമായ ഗോപാലനാണ് മരണപ്പെട്ടത്. മത്സ്യവില്‍പ്പനക്കാരായ ഭാര്യയേയും മറ്റ് മൂന്നുപേരുമായി മത്സ്യവും കൊണ്ട് ചോയ്യംങ്കോട് ഭാഗത്തേക്ക് പോകുമ്പോള്‍ പേരോല്‍ മില്‍മ ഷോപ്പിക്ക് സമീപം വെച്ച് ഗോപാലന് ഹൃദയാഘാതം അനുഭവപ്പെടുകയും നിയന്ത്രണം വിട്ട് റിക്ഷ കാറിലിടിച്ച് മറിയുകയുമായിരുന്നു. ഉടന്‍ തന്നെ പരിസരവാസികള്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ചന്ദ്ര മതി.മക്കൾ: അശ്വതി,ഗീതു.
No comments