Breaking News

കനത്ത മഴ; മലയോരത്ത് മഴക്കെടുതികൾ വർദ്ധിക്കുന്നു


വെള്ളരിക്കുണ്ട്: ഇന്ന് പെയ്ത അതിശക്തമായ മഴയും കാറ്റും മലയോര മേഖലകളിൽ കൂടുതൽ ഭീതി പരത്തി. ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. 

വെള്ളരിക്കുണ്ട് കാരാട്ട് റോഡിൽ തെങ്ങ് കടപുഴകി വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പരപ്പ ക്ലായിക്കോട് ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. 

കൊന്നക്കാട് വട്ടക്കയത്തെ മഞ്ഞകുഴക്കുന്നേൽ മനുവിന്റെ വീടിന് മുകളിൽ മരം പൊട്ടി വീണ് നാശനഷ്ടമുണ്ടായി. ബളാൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ സ്ഥലം സന്ദർശിച്ചു.

ഭീമനടി  മാങ്ങോട് പാലത്തിന് സമീപം ചൈത്ര വാഹിനി പുഴയോട് ചേർന്ന്  വടയാറ്റ് മാത്യു അഗസ്റ്റിന്റെ പറമ്പിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച്‌ കോൺക്രീറ്റ് ചെയ്ത് കെട്ടിയ കെട്ട് അറുപത് മീറ്ററോളം ഇടിഞ്ഞു വീണു. വൻ സാമ്പത്തീക നഷ്ടം  ഉണ്ടായി. മഴ കാരണം പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണ്.

വെള്ളരിക്കുണ്ടിലെ മുട്ടിൽ അനിലിൻ്റെ വീടിനോട് ചേർന്ന ഓട്മേഞ്ഞ ഷെഡ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നുവീണു. ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ എല്ലാം നശിച്ചു. 



No comments