Breaking News

കോളംകുളം റെഡ് സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


കോളംകുളം: 2022-23 വർഷക്കാലം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ പരിധിയിലേ മുഴുവൻ വിദ്യാർത്ഥികളെയും, സംസ്ഥാനത്തെ വിവിധ പരിപാടികളിൽ ക്ലബ്‌ പരിധിയിൽ നിന്നും അഭിമാന വിജയം നേടിയ ഷീബ ജയരാജ്‌, രമ്യ രാജേഷ്, നവനീത് എന്നിവരെയും ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉപഹാരം വിതരണം നടത്തികൊണ്ട് പരിപാടി ഉൽഘടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി കെ മണി, പ്രസിഡന്റ്‌ തോമസ് എൻ ജെ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻമാസ്റ്റർ എന്നിവർ സംസാരിച്ചു

No comments