കള്ളാറിലും ബേക്കലത്തും പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ട 10 പേരെ പോലീസ് അറസ്റ്റുചെയ്തു
രാജപുരം: കള്ളാറിലും ബേക്കലത്തും പണം വെച്ച് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട 10 പേരെ പോലീസ് അറസ്റ്റുചെയ്തു. രണ്ടിടത്തുനിന്നുമായി 28000 രൂപയും പിടികൂടി.
കൊട്ടോടി ചീമുള്ളടുക്കം പൊതുറോഡിൽ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ രാജപുരം എസ്ഐ കെ.മുരളീധരനും സംഘവുമാണ് അറസ്റ്റുചെയ്തത്. കളിക്കളത്തുനിന്നും 22750 രൂപയും പിടിച്ചെടുത്തു. സി.ജെ.ചാക്കോ(55), ടി.വി.ചാർളി(43), ഷാജി, സൈമൺ(49), പി.സി.ജോസഫ്(60), കെ.ശ്രീകുമാർ(52), ഇ.ജി.സുരേഷ്(43) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവിടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ട് എസ്ഐയും സംഘവും നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
പള്ളിക്കര ഹാർബർ റോഡിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്നും പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ അറസ്റ്റുചെയ്തു. കളിക്കളത്തുനിന്നും 4410 രൂപയും പിടികൂടി. പള്ളിക്കര മിഥുൻകുമാർ(23), സുധീർകുമാർ(28), അഭിഷേക്(29), നീരു(29) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് അറസ്റ്റുചെയ്തത്.
No comments