Breaking News

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്


കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്.

No comments