കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി
ഭീമനടി : കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി വായനശാല ഏർപ്പെടുത്തിയ എൻ ഭാസ്കരൻ എൻഡോവ്മെന്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ നിർവാഹക സമിതി അംഗം എം ബിജു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷ് മുഖ്യാഥിതിയായി. പഞ്ചായത്ത് അംഗം ടി വി രാജീവൻ സംസാരിച്ചു. പി കെ രമേശൻ സ്വാഗതവും കെ സൗമ്യ നന്ദിയും പറഞ്ഞു
No comments