മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ 41,78,000 രൂപ പിടികൂടി
ബുധനാഴ്ച രാവിലെ 7 മണിയോട് കൂടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.യൂനസിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കര്‍ണാടക ബസ്സിലെ യാത്രക്കാരനില്‍ നിന്നും 41,78,000 രൂപ പിടികൂടി. കര്‍ണാടക ഹോന്നവര്‍ ആരോളി സ്വദേശി പ്രകാശ് വിനായക് ഷെട്ടി (45) യുടെ കൈയ്യില്‍ നിന്നുമാണ് പണം പിടികൂടിയത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജാസ്, മഞ്ജുനാഥന്‍, അഖിലേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. തുടര്‍നടപടികളുടെ ഭാഗമായി പ്രതിയെയും പിടിച്ചെടുത്ത തുകയും മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു.
No comments