നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറിയ ലാബ്, ഫാർമസി ഉൽഘാടനം ചെയ്തു
നർക്കിലക്കാട്: നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതും, പുതുതായി നിർമ്മിച്ച പേവിഷബാധ ചികിൽസയുമായി ബന്ധപ്പെട്ട് പുതിയ മുറിയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. ഇസ്മയിൽ ഉൽഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ കെ.കെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു മുരളീധരൻ, മെഡിക്കൽ ഓഫീസ് അലാക് ബി. രാജ്, ഡോക്ടർ അശ്വതി എന്നിവർ സംസാരിച്ചു.
No comments