ഭീഷണിപ്പെടുത്തി 12 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 35 കാരന് 43 വർഷം കഠിനതടവ് ശിക്ഷ
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് 12 വയസ് ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ. 35 കാരനായ ഹംസക്ക് 211000 രൂപ പിഴയും പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷ വിധിച്ചിട്ടുണ്ട്. മണ്ണാർക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് 12 വയസുള്ള ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വർഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
No comments