Breaking News

ദേശീയ അധ്യാപക പരിഷത്തിന്റെ 'ഗുരുവന്ദനം' പരിപാടിയുടെ ഭാഗമായി ആദ്യകാല പ്രവർത്തകരെ വീട്ടിലെത്തി ആദരിച്ചു


ചുള്ളിക്കര: ദേശീയ അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ, 'ഗുരുവന്ദനം' പരിപാടിയുടെ ഭാഗമായി സംഘടനയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നവരുമായ ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ശ്രീ കെ രാഘവൻ മാസ്റ്റർ, ചൊട്ട, കുണ്ടംങ്കുഴി എന്നിവരെ ആദരിച്ചു.

ചടങ്ങിൽ ദേശീയ അധ്യാപകപരിഷത്ത് ജില്ലാ ഉപാധ്യക്ഷൻ സതീശൻ മാസ്റ്റർ പുളുവിഞ്ചി, വേണുഗോപാലൻ, ഹരിനാരായണൻ, ജയചന്ദ്രൻ മീയങ്ങാനം , അനിൽകുമാർ,പ്രശാന്ത് കൊട്ടോടി, ശ്രീരാജ് എന്നിവർ സംബന്ധിച്ചു.



No comments