പ്രശസ്ത തെയ്യം കലാകാരൻ കുമാരൻ പണിക്കർ അന്തരിച്ചു
പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവുമായ പനയാല്‍ കളിങ്ങോത്തെ കുമാരന്‍ പണിക്കര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ട് കാലമായി തെയ്യാട്ടത്തെ ഉപാസിച്ചു പോന്നിരുന്ന ഇദ്ദേഹം ചെണ്ട, സംഗീതം, നാടകം എന്നീ മേഖലകളിലും കഴിവ് മികവ് പുലര്‍ത്തിയിരുന്ന കലാകാരനാണ്.
No comments